തിരഞ്ഞെടുപ്പ് അങ്കത്തില്‍ മോദിക്ക് പ്രതിയോഗി പ്രിയങ്ക | Oneindia Malayalam

2019-04-05 141

will priyanka contest against modi?
രാഷ്ട്രീയ പ്രവേശനം നടത്തിയെങ്കിലും ഇത്തവണ മത്സര രംഗത്തേക്കില്ലെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി ആദ്യം പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ അവര്‍ അയഞ്ഞു, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നായിരുന്നു പിന്നീട് പ്രിയങ്ക വ്യക്തമാക്കിയത്, പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദവും ഇതിന് ഒരു പരിധി വരെ കാരണമായിരുന്നു.മത്സരിക്കുമെങ്കില്‍ ഏത് മണ്ഡലത്തില്‍ എന്ന ചോദ്യം ഉയര്‍ന്നതോടെ അവര്‍ മറ്റൊരു ചര്‍ച്ചയ്ക്ക് കൂടി തിരികൊളുത്തി. എന്തുകൊണ്ട് തനിക്ക് മോദിക്കെതിരെ വാരണാസിയില്‍ മത്സരിച്ചുകൂടെന്നായിരുന്നു അത്. ഇതോടെ ചര്‍ച്ച മുറുകി. വാരണാസിയില്‍ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി തന്നെയാകും സ്ഥാനാര്‍ത്ഥിയെന്ന ചര്‍ച്ചകളും സജീവമായതോടെ രാഹുല്‍ ഗാന്ധിയെ പോലെ മോദി രണ്ടാം മണ്ഡലത്തെ കുറിച്ച് ആലോചന തുടങ്ങി

Videos similaires